കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വയോധിക സ്‌കൂട്ടറിടിച്ചു മരിച്ചു. തമിഴ്നാട്, വില്ലുപുരം സ്വദേശിനിയായ മാരിമുത്തു (75)വാണ് മരിച്ചത്. കൊളവയല്‍, സബീറ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയാണ്
കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ മാണിക്കോത്ത് വെള്ളിയാഴ്ച രാവിലെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറാണ് ഇടിച്ചത്. തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ മാരിമുത്തുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
