കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ വീട്ടിനകത്തു തൂങ്ങിമരിച്ച നിലയില്‍. അഡുക്കത്തുബയല്‍, കോട്ടവളപ്പിലെ കെ. ബാബുവിന്റെ മകന്‍ അനില്‍കുമാര്‍ (54) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച വൈകുന്നേരം 3.30 മണിയോടെ ഹാളിലെ സീലിംഗ് ഫാനിലാണ് തൂങ്ങിയത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
പരേതനായ സരോജിനിയാണ് മാതാവ്. ഭാര്യ: സുരേഖ. മക്കള്‍: അനുരാഗ്, രഞ്ജു, അനുരുദ്ധ്. സഹോദരങ്ങള്‍: സുനില്‍, സന്തോഷ്, വിനോദ്, സവിത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പളയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ വിറ്റു, പിതാവ് കസ്റ്റഡിയില്‍; ആരോഗ്യ പ്രവര്‍ത്തക നല്‍കിയ വിവരത്തെ തുടര്‍ന്ന് കുഞ്ഞിനെ നീര്‍ച്ചാലിലെ ഒരു വീട്ടില്‍ കണ്ടെത്തി, കുഞ്ഞിനെ വിട്ടു കിട്ടിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ഭീഷണി

You cannot copy content of this page