പരിയാരം മെഡിക്കല്‍ കോളേജ് കാത്ത് ലാബില്‍ 12 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമം; ടെക്‌നീഷ്യനെ സസ്‌പെന്റ് ചെയ്തു

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ 12 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അധികൃതര്‍ നടപടി തുടങ്ങി. കാത്ത് ലാബ് ടെക്‌നീഷ്യന്‍ വിളയങ്കോട് സ്വദേശി ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. 15 വര്‍ഷമായി കാത്ത് ലാബില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്തു വരുന്ന ആളാണ് ശ്രീജിത്ത്. കാത്ത് ലാബില്‍ കാര്‍ഡിയാക് വാസ്‌കുലര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിനു പഠിക്കുന്ന 15 വിദ്യാര്‍ത്ഥിനികളില്‍ 12 പേരാണ് ശ്രീജിത്തിനെതിരെ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കിയത്. ഇതു സംബന്ധിച്ച് ഡോക്ടര്‍മാരായ സവിത, സുധ എന്നിവര്‍ അന്വേഷണം തുടരുന്നതിനിടയിലാണ് ആരോപണ വിധേയനായ ടെക്‌നീഷ്യനെ സസ്‌പെന്റ് ചെയ്തത്. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് സൂചന. സമിതി ഇതുവരെ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് റിപ്പോര്‍ട്ട് ലഭിക്കുന്നതിനു മുമ്പു തന്നെ ടെക്‌നീഷ്യനെതിരെ നടപടിയെടുത്തതെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page