കാസര്‍കോട്: ബേഡകം, കുണ്ടംകുഴിയിലെ ആദ്യകാല വ്യാപാരിയായ ബീംബുങ്കാലിലെ സി.ആര്‍ കുമാരന്‍ (മുത്തപ്പന്‍ കുമാരന്‍-75) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12ന് കുണ്ടംകുഴി വ്യാപാരി ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം 12.30 മണിയോടെ സ്വവസതിയിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പരേതനായ സി.ആര്‍ കോരന്‍-ചെറിയോളമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കാര്‍ത്യായനി. മക്കള്‍: സുരേഷ് (വ്യാപാരി, കുമ്പള), ഹേമലത, ബിന്ദു, സിന്ധു, പ്രിയങ്ക. മരുമക്കള്‍: അര്‍പ്പിത (കുമ്പള), മണി (കാഞ്ഞങ്ങാട്), അനില്‍ കുമാര്‍ (ബീംബുങ്കാല്‍), അജിത്ത് (നീലേശ്വരം), കൃഷ്ണന്‍ (അമ്പലത്തറ). സഹോദരങ്ങള്‍: സിആര്‍ കുഞ്ഞിരാമന്‍ (വ്യാപാരി കുണ്ടംകുഴി), സി.ആര്‍ ശാരദ (ബീംബുങ്കാല്‍), പരേതരായ സി.ആര്‍ രാഘവന്‍, സി.ആര്‍ നാരായണന്‍.
