തിരുവനന്തപുരം: കോട്ടയം, കൊല്ലം, പാലക്കാട് കളക്ടറേറ്റുകളില്‍ ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം വന്നത്. മൂന്നാഴ്ച്ച മുന്‍പും കളക്ടറേറ്റില്‍ ബോംബ് ഭീഷണി ലഭിച്ചിരുന്നു. അതേസമയം, പാലക്കാട് കളക്ടറേറ്റില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും കളക്ടറേറ്റിലെത്തി പരിശോധന നടത്തി. മുഴുവന്‍ ജീവനക്കാരെയും കളക്ടറേറ്റില്‍ നിന്ന് പുറത്തിറക്കിയാണ് പരിശോധന നടത്തിയത്.
കൊല്ലം ജില്ലാ കളക്ടറുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. തമിഴ്‌നാട്ടില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായെന്നും വിട്ടയക്കണമെന്നുമായിരുന്നു ഭീഷണി സന്ദേശത്തിലെ ആവശ്യം. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മെയില്‍ ഐഡി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസവും സമാനമായ രീതിയില്‍ കളക്ടര്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.ബോംബ് ഭീഷണിയെ തുടര്‍ന്ന് കളക്ടറേറ്റിനുള്ളിലേക്ക് ആളുകളെ കടത്തിവിടുന്നതിലടക്കം പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്







