കാസര്‍കോട്: കിഡ്‌നി സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന യുവതി ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. കുമ്പള, ബംബ്രാണ, ചൂരിത്തടുക്ക, സന്തോഷ് നഗറിലെ പരേതനായ നാരായണ-രുഗ്മണി ദമ്പതികളുടെ മകളാണ്. മാടത്തടുക്കയിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. തിങ്കളാഴ്ച വൈകുന്നേരം ശ്വാസതടസ്സം അനുഭവപ്പെട്ട ജ്യോതിയെ ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭര്‍ത്താവ്: ധീരജ്. സഹോദരങ്ങള്‍: ജീവന്‍, ജിതേഷ്.
