കാസര്‍കോട്: ബിജെപി നേതാവ് അഡൂര്‍, ബല്ലക്കാനമൂലയിലെ പ്രദീപ് കുമാര്‍ (42) ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ വിശ്രമിക്കുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ മരണം സംഭവിക്കുകയും ചെയ്തു. ബിജെപി ദേശീയ കമ്മിറ്റി അംഗം പ്രമീള സി. നായകിന്റെ ഇളയ സഹോദരനാണ് പ്രദീപ് കുമാര്‍. പ്രമുഖ കര്‍ഷകനായിരുന്ന ഇദ്ദേഹം ബിജെപി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സജീവ സംഘ് പരിവാര്‍ പ്രവര്‍ത്തകനുമായിരുന്നു. ജയനാരായണ നായിക്-ഭാഗീരഥി ദമ്പതികളുടെ മകനാണ്. മറ്റു സഹോദരങ്ങള്‍: പ്രമോദ് കുമാര്‍, പ്രതിഭ.
