ജമ്മുകശ്മീര്‍: റംബാന്‍ ജില്ലയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം. സെരി ബാഗ്ന എന്ന പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 100 ലധികം ആളുകളെ രക്ഷപെടുത്തി.
കനത്ത മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതോടെ
നിരവധി വാഹനങ്ങളാണ് ദേശീയ പാതയില്‍ കുടുങ്ങി കിടക്കുന്നത്. റംബാന്‍ ദേശീയ പാതയും ജമ്മു-ശ്രീനഗര്‍ ദേശീയ പാതയും മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിരിക്കുകയാണ്.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ധരം കുണ്ഡ് ഗ്രാമത്തില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഏകദേശം 40 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അരുവി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
