കണ്ണൂര്‍: 14 വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ റിട്ട. എസ് ഐയ്ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. കണ്ണൂര്‍, തളാപ്പ് സ്വദേശിയായ സി മജീദിനെതിരെയാണ് വളപ്പട്ടണം പൊലീസ് കേസെടുത്തത്. രണ്ടു കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിപ്രകാരമാണ് കേസ്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി
