വാട്സ്ആപ്പ് വഴി ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി; പിന്നിൽ അധ്യാപകർ, സംഭവം ബേക്കലിലെ ആർട്സ് കോളേജിൽ, കണ്ണൂർ സർവ്വകലാശാല പൊലീസിൽ പരാതി നൽകി

കാസർകോട്: കണ്ണൂർ സർവ്വകലാശാലയിൽ അധ്യാപകർ വാട്സ്ആപ്പ് വഴി ചോദ്യപേപ്പർ ചോർത്തി. സർവ്വകലാശാലയ്ക്ക് കീഴിലുള്ള കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് ആർട്സ് ആന്‍റ് സയൻസ് കോളേജിൽ നിന്നാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് കണ്ടെത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണൂർ സർവ്വകലാശാല അധികൃതർ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിനും പരാതി നൽകിയിട്ടുണ്ട്.ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച്‌ 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ നടന്നത്. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോദ്യപേപ്പർ ചോർത്തിയതായി കണ്ടെത്തിയത്.ഇതിനെ തുടർന്ന് കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയതായി അധികൃതർ അറിയിച്ചു. ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കാൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page