മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനിന്റെ വാഹനം തടഞ്ഞ പ്രതിയെ ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായി നിയമിച്ചു

തിരുവനന്തപുരം: മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനിന്റെ വാഹനം തടഞ്ഞ് അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അറസ്റ്റിലായ എസ്എഫ്‌ഐ നേതാവിനെ ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. നാല് വര്‍ഷമാണ് കാലാവധി. ജില്ലാ സെക്രട്ടറിയായിരുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എംഎ വിദ്യാര്‍ഥി എസ്.കെ. ആദര്‍ശിനെയാണ് സിന്‍ഡിക്കേറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. വിദ്യാര്‍ഥി പ്രതിനിധി ഓപ്പണ്‍ സര്‍വകലാശാല വിദ്യാര്‍ത്ഥി ആയിരിക്കണമെന്ന വ്യവസ്ഥ പാലിക്കാന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ടിസി വാങ്ങി ഓപ്പണ്‍ സര്‍വകലാശാലയുടെ തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്ററില്‍ വിദ്യാര്‍ഥിയായി അടുത്ത ദിവസം രജിസ്റ്റര്‍ ചെയ്യിച്ച ശേഷമാണ് നാമനിര്‍ദ്ദേശം നടത്തിയത്. മുന്‍ ഗവര്‍ണറുടെ വാഹനത്തെ ആക്രമിച്ചതിന്റെ പേരില്‍ ആദര്‍ശിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ എസ്എഫ്‌ഐയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് ആദര്‍ശ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page