കൊച്ചി: ലഹരി ഉപയോഗിച്ച് നടി വിന്‍ സി. അലോഷ്യസിനോട് മോശമായി പെരുമാറിയത് നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന് വെളിപ്പെടുത്തല്‍. ഫിലിം ചേംബറിന് നല്‍കിയ പരാതിയിലാണ് വിന്‍സി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കും വിന്‍സി പരാതി നല്‍കിയിരുന്നു. വിന്‍സിയുടെ പരാതി പരിഗണിക്കാന്‍ തിങ്കളാഴ്ച ഫിലിം ചേംബര്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും എന്ന് അറിയിച്ചിട്ടുണ്ട്. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റില്‍ വച്ചാണ് നടന്‍ മോശമായി പെരുമാറിയതെന്നാണ് നടിയുടെപരാതിയില്‍ പറയുന്നത്.
അതിനിടെ നടി വിന്‍സി അലോഷ്യസില്‍ നിന്നും വിവരങ്ങള്‍ തേടാന്‍ എക്‌സൈസ് നടപടി ആരംഭിച്ചു. എറണാകുളം എക്സൈസ് വിഭാഗമാണ് വിവരങ്ങള്‍ ശേഖരിക്കുക. സിനിമ സെറ്റില്‍ വെച്ച് നടന്‍ ലഹരി ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തലിലാണ് എക്‌സൈസിന്റെ നീക്കം. എന്നാല്‍ പരാതി ഉണ്ടെങ്കില്‍ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്താന്‍ കഴിയുവെന്നും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസ് എടുക്കാനാവില്ലെന്നും എക്‌സൈസ് വ്യക്തമാക്കി.
