കാസർകോട്: യുവാവ് ചന്ദ്രഗിരി പുഴയിൽ ചാടിയതായി സംശയം, നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ നടത്തുന്നു. ചെങ്കള, പടിഞ്ഞാർ മൂല, ബാഫഖി നഗറിലെ കണ്ണരം മുഹമ്മദിന്റെ മകൻ ഷെരീഫ് (45) ആണ് പുഴയിൽ ചാടിയത്. പെരുമ്പള പാലത്തിനു സമീപത്ത് ഇദ്ദേഹത്തിന്റെ സ്കൂട്ടർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ ചെരുപ്പും സമീപത്തു നിന്ന് കണ്ടെത്തിയതിന് തുടർന്നാണ് ഫയർഫോഴ്സും വിദ്യാനഗർ പൊലീസും രക്ഷാപ്രവർത്തനം നടത്തുന്നത്. ഷെരീഫിനെ വ്യാഴാഴ്ച രാവിലെ കാണാതായിരുന്നു. 11 മണിയോടെയാണ് ചാടിയതെന്ന് സംശയിക്കുന്നു. കാസർകോട് അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ ആർ. ഹർഷയുടെ നേതൃത്വത്തിൽ സ്കൂബ ഉപയോഗിച്ചു തിരച്ചിൽ നടത്തുന്നുണ്ട്.









