പയ്യന്നൂര്‍: വെള്ളൂരിലെ കര്‍ഷക-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവും പ്രമുഖ സഹകാരിയും മികച്ച കര്‍ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പിപി ഭാസ്‌ക്കരന്‍ മാസ്റ്റര്‍ (90) അന്തരിച്ചു. വാസു എന്ന അപരനാമത്തിലാണ് ആദ്യകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നത്. സിപിഎമ്മിന്റ അവിഭക്ത പയ്യന്നൂര്‍ ലോക്കല്‍ കമ്മിറ്റിയിലും, വെള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയിലും അംഗമായിരുന്നു. മികച്ച സഹകാരിക്കുള്ള പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ജനത ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ മുഖ്യ ശില്‍പ്പികളിലൊരാളാണ്. 1990 ല്‍ പയ്യന്നൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്നാണ് വിരമിച്ചത്. നിലവില്‍ സിപിഎം വെള്ളൂര്‍ ഈസ്റ്റ് ബ്രാഞ്ച് അംഗമായിരുന്നു.
ഭാര്യ: ടി സരോജിനി(റിട്ട.അധ്യാപിക). മക്കള്‍: ഡോ.ടി. വനജ (പ്രൊഫസര്‍ ആന്റ് അസോസിയേറ്റ് ഡയരക്ടര്‍ ഓഫ് റിസര്‍ച്ച് കേരള കാര്‍ഷിക സര്‍വ്വകലാശാല, പിലിക്കോട്), ടി കാഞ്ചന, ടി അജയകുമാര്‍, പരേതയായ വിമല. മരുമക്കള്‍: ബാലകൃഷ്ണന്‍ ചെല്ലട്ടോന്‍ വീട്ടില്‍ (റിട്ട. എഞ്ചിനിയര്‍ യുഎസ്എ), കെപി പ്രഭാകരന്‍ (റിട്ട. ചീഫ് മാനേജര്‍, ഫെഡറല്‍ ബേങ്ക്), സൗമ്യ കെ. സഹോദരങ്ങള്‍: പി.പി കമലാക്ഷി അമ്മ, പി.പി. കരുണാകരന്‍. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വെള്ളൂരിലെ പൊതുശ്മശാനത്തില്‍.
