എന്‍.സി മമ്മൂട്ടി പുരസ്‌കാരം രവീന്ദ്രന്‍ രാവണീശ്വരത്തിന്

കോഴിക്കോട്: കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും യുവകലാസാഹിതി ജനറല്‍ സെക്രട്ടറിയുമായിരുന്ന എന്‍. സി. മമ്മൂട്ടിയുടെ സ്മരണയ്ക്ക് ദുബായ് യുവകലാസാഹിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകനായ രവീന്ദ്രന്‍ രാവണീശ്വരത്തിന്. ‘ഇന്ത്യ: സ്വസ്തികയുടെ നിഴലില്‍’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ടി.വി. ബാലന്‍, എ.പി. കുഞ്ഞാമു, വിജയന്‍ നണിയൂര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. 10,001 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്‌കാരം 30ന് തളിപ്പറമ്പില്‍ പി.പി. സുനീര്‍ എം.പി സമ്മാനിക്കും. എന്‍.സി മമ്മൂട്ടി സ്മാരകസമിതി സംഘടിപ്പിക്കുന്ന ചടങ്ങില്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷനാകും. ഇപ്റ്റ വര്‍ക്കിങ് പ്രസിഡന്റ് ടി.വി. ബാലന്‍, കവി എം.എം. സചീന്ദ്രന്‍, ഡോ. ഒ.കെ.മുരളീകൃഷ്ണന്‍ പ്രസംഗിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വീട്ടില്‍ കവര്‍ച്ചയ്ക്ക് കയറിയ ആള്‍ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ ദേഹത്ത് ചവിട്ടി; കുഞ്ഞ് കരഞ്ഞ് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു, മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍, സംഭവം കയ്യാര്‍ ജോഡ്കല്ലില്‍

You cannot copy content of this page