കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവ്

പത്തനംതിട്ട: കോവിഡ് ബാധിതയായ യുവതിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും വഴി ആംബുലന്‍സില്‍ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
കായംകുളം സ്വദേശിയായ നൗഫലിനെയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഐപിസി 366, 376, 354 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് ശിക്ഷ.
2020 സെപ്തംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കനിവ് 108 ആംബുലന്‍സിലെ ഡ്രൈവര്‍ ആയിരുന്നു നൗഫല്‍. കോവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും വഴി ആറമ്മുള മൈതാനത്തില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് കേസ്. പീഡനത്തിനു ശേഷം പ്രതി ആംബുലന്‍സ് ഓടിക്കുന്നതിനിടയില്‍ ക്ഷമാപണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അതിജീവിത മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ ആണ് കേസില്‍ നിര്‍ണ്ണായകമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page