മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കു തിരിച്ചടി; പരാതി സ്വീകരിച്ച് കോടതി, സമന്‍സ് അയയ്ക്കും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണ പ്രതിയായ മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ നല്‍കിയ പരാതി കോടതി സ്വീകരിച്ചു. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എറണാകുളം അഡിഷനല്‍ സെഷന്‍ കോടതിയുടെ നടപടി. കഴിഞ്ഞ തിങ്കളാഴ്ച എസ്എഫ്‌ഐഒ നല്‍കിയ പരാതിയാണ് കോടതി സ്വീകരിച്ചത്. അടുത്ത ഘട്ടമായി വീണ ഉള്‍പ്പെടെ പരാതിയില്‍ പറയുന്ന മുഴുവന്‍ പ്രതികള്‍ക്കും കോടതി നോട്ടിസ് അയയ്ക്കും. അടുത്ത ആഴ്ച തന്നെ ഇതുണ്ടാകുമെന്നാണ് സൂചന. 13 പ്രതികളാണ് കേസിലുള്ളത്. വീണ 11-ാം പ്രതിയാണ്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് ഒന്നാം പ്രതി. സേവനങ്ങള്‍ ഒന്നും നല്‍കാതെ സിഎംആര്‍എല്ലില്‍ നിന്നു വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോചിക് 1.72 കോടി രൂപ കൈപ്പറ്റിയെന്ന കേസാണിത്.
കേസില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡിയും കോടതിയെ സമീപിച്ചിട്ടുണ്ട്. വീണയെ ചോദ്യം ചെയ്യാന്‍ ഇഡി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page