കൊച്ചി : I എറണാകുളത്ത് അഭിഭാഷകരും മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഘട്ടനത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കും 8 അഭിഭാഷകര്‍ക്കും പരിക്കേറ്റു. 2 വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്. സംഘര്‍ഷം നിയന്ത്രിക്കാന്‍ എത്തിയ പോലീസുകാര്‍ക്കും പരിക്കേറ്റു. അര്‍ദ്ധരാത്രിയോടെ ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളേജ് വളപ്പിലുമായാണ് സംഘര്‍ഷമുണ്ടായത്.
ബാര്‍ അസോസിയേഷന്‍ പരിപാടിയിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി പ്രശ്‌നമുണ്ടാക്കിയെന്നാണ് അഭിഭാഷകരുടെ വാദം. മദ്യപിച്ച് അഭിഭാഷകര്‍ വിദ്യാര്‍ഥിനികളോടടക്കം മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്നു എസ്എഫ്‌ഐ ആരോപിക്കുന്നു.
