കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർ ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ഇരുപത്തിയാറാം മൈലിലെ ഫാസ് മന്തി എന്ന ഹോട്ടലിൽ നിന്നു കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നാലെ ആരോഗ്യവകുപ്പും പഞ്ചായത്തും ഹോട്ടലിൽ പരിശോധന നടത്തി. ശുചിതമില്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും ജീവക്കാർക്കു ഹെൽത്ത് കാർഡില്ലെന്നും കണ്ടെത്തിയതോടെ ഹോട്ടൽ താൽക്കാലികമായി അടച്ചു പൂട്ടാൻ അധികൃതർ നിർദേശം നൽകി.
