ഗുരുവായൂരപ്പന് വഴിപാട് സമര്‍പ്പണമായി സ്വര്‍ണക്കിരീടം

തൃശ്ശൂര്‍: ഗുരുവായൂരപ്പന് വഴിപാട് സമര്‍പ്പണമായി വീണ്ടും സ്വര്‍ണക്കിരീടം. 36 പവന്‍ (288.5 ഗ്രാം) തൂക്കം വരുന്ന സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത് തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ എന്ന ഭക്തനാണ്. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പത് മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു. സമര്‍പ്പണം. സമര്‍പ്പണശേഷം ദര്‍ശനം കഴിഞ്ഞുവന്ന കുലോത്തുംഗനും കുടുംബത്തിനും കളഭം, കദളിപ്പഴം, പഞ്ചസാര, ചാര്‍ത്തിയ തിരുമുടിമാല, പട്ട് എന്നിവ അടങ്ങിയ ശ്രീഗുരുവായൂരപ്പന്റെ പ്രസാദകിറ്റ് നല്‍കി. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസി. മാനേജര്‍മാരായ കെ.രാമകൃഷ്ണന്‍, കെ.കെ.സുഭാഷ്, സി.ആര്‍. ലെജുമോള്‍, വഴിപാടുകാരനായ കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കള്‍ എന്നിവര്‍ സന്നിഹിതരായി. കഴിഞ്ഞ ഒക്ടോബറില്‍ വഴിപാടായി 25 പവന്‍ സ്വര്‍ണം ചങ്ങനാശേരി കോട്ടമുറി ദ്വാരകയില്‍ രതീഷ് മോഹന്‍ സമര്‍പ്പിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള ദേശീയപാതയില്‍ ഡിവൈഡര്‍ നിര്‍മ്മാണത്തിനായി സ്ഥാപിച്ച ഇരുമ്പുകമ്പി വില്ലനായി; കാര്‍ യാത്രക്കാരുടെ ദേഹത്തേക്ക് കമ്പി തുളച്ചുകയറി, പരിക്കേറ്റ ബേക്കല്‍, മൗവ്വല്‍ സ്വദേശികള്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍

You cannot copy content of this page