വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നു

ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നു. നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കി കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയതോടെയാണിത്.
ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലിനു രാഷ്ട്രപതി ദ്രൗപതി മുർമുവും അംഗീകാരം നൽകിയിരുന്നു.
അതിനിടെ നിയമത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഉടൻ പരിഗണിക്കില്ല. മുസ്ലിം ലീഗും സമസ്തയും ഉൾപ്പെടെ വിവിധ സംഘടനകൾ സമർപ്പിച്ച 12 ഹർജികൾ 16ന് പരിഗണിച്ചാൽ മതിയെന്നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തീരുമാനിച്ചത്. ഉടൻ പരിഗണിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി നിരാകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നടപ്പാതയില്‍ ഹൈടെന്‍ഷന്‍ ലൈനില്‍ മുട്ടി നിന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റി; അതിലൊന്നിലുണ്ടായിരുന്ന കിളിക്കൂട്ടിലെ പറക്കമുറ്റാത്ത കിളിക്കുഞ്ഞിനു രക്ഷകരായി ഓട്ടോ ഡ്രൈവര്‍മാര്‍

You cannot copy content of this page