കാസര്‍കോട്: കുമ്പള-ബദിയഡുക്ക റോഡിലെ നായ്ക്കാപ്പില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു ഗുരുതരമായി പരിക്കേറ്റു. കൊടിയമ്മ, മുണ്ടപ്പള്ളത്തെ രാകേഷി(22)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെ നായ്ക്കാപ്പിലാണ് അപകടം. രാകേഷ് ഓടിച്ചിരുന്ന ബൈക്കും എതിരെ വരികയായിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടര്‍ യാത്രക്കാരന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
