കോഴിക്കോട്: നിപ രോഗലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാൾ ചികിത്സയിൽ. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ യുവതിയാണ് ചികിത്സയിൽ കഴിയുന്നത്. 40 വയസ്സുകാരിയായ നിലവിൽ ഐ സി യു വി ലാണ്. യുവതിയുടെ നില ഗുരുതരമെന്നാണ് വിവരം. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ശനിയാഴ്ച ഉച്ചയ്ക്ക് ലഭിക്കും.ഒരാഴ്ച മുമ്പാണ് യുവതി കോട്ടക്കലിലെ ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീട് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില അല്പം ഗുരുതരമായതിനാൽ യുവതിയെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റുകയായിരുന്നു. നിപ്പ സ്ഥിരീകരിച്ചാൽ കൂടുതൽ ജാഗ്രത നടപടിയിലേക്ക് ആരോഗ്യവകുപ്പ് നീങ്ങും.
