ദുബായ്: കാസര്‍കോട് ബ്ലാര്‍കോട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ദുബായ് കരാമ അല്‍ഹത്താര്‍ സെന്ററിലെ ജീവനക്കാരന്‍ മുഹമ്മദ് റിഷാല്‍ (25) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് മരണം. പനി ബാധിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ദുബായ് റാശിദ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. താമസസ്ഥലത്ത് കുഴഞ്ഞുവീണ റിഷാലിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഒന്നര വര്‍ഷം മുമ്പാണ് റിഷാല്‍ നാട്ടില്‍ നിന്നും തിരിച്ചു പോയത്. ഈ മാസം നാട്ടിലേക്ക് വരാനിരിക്കേയാണ് മരണം സംഭവിച്ചത്. ഷാഫിയുടെയും ഫസീലയുടെയും മകനാണ്. സഹോദരങ്ങള്‍: രിഫാത്ത്, റിഷാന.
