കല്‍പ്പറ്റ: ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവാവ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. അമ്പലവയല്‍ സ്വദേശി ഗോകുലിനെയാണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യാനാണ് ഗോകുലിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
