കാസര്‍കോട്: കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സ്ഥാപക നേതാക്കളിലൊരാളായിരുന്ന കല്ലൂരാവിലെ സി.എച്ച്.കുഞ്ഞബ്ദുല്ല ഹാജി (93) അന്തരിച്ചു. പുതിയ കോട്ടയിലെ ജനത ടീമാര്ട്ട് ഉടമയായിരുന്നു. ദീര്‍ഘകാലം കല്ലൂരാവി ജമാഅത്ത് പ്രസിഡന്റായിരുന്നു. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്, സുന്നി യുവജന സംഘം കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ്, മുനിസിപ്പല്‍ പ്രസിഡന്റ്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്, കല്ലൂരാവി ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ്, മദ്രസ മാനേജ് കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് കല്ലൂരാവി ശാഖ പ്രസിഡന്റുമായിരുന്നു. മൂന്നുപതിറ്റാണ്ടിലേറെയായി ഹജ്ജിന് പോകുന്നവര്‍ക്ക് ക്ലാസെടുത്തിരുന്നു.
ഭാര്യമാര്‍: എം.പി. നഫീസ അരയി, പരേതരായ ഫാത്തിമ. നഫീസ. മക്കള്‍:അബ്ദുല്‍ ഖാദര്‍ ഹാജി,ആയിഷ, മുഹമ്മദ് കുഞ്ഞി, ഖദീജ, സൈമ, ഉബൈദ്, സഫിയ,സൗദ, ഹാജറ, മൈമൂന, സുബൈര്‍, പരേതയായ സുഹ്റ.മരുമക്കള്‍: ജാസിമിന്,സജ്ന, റാബിയ,സുലൈമാന്‍ സഅദി, എം.കെ.അസൈനാര്‍, കുഞ്ഞാമദ്, ഹമീദ് സഖാഫി, അബ്ദുല്ല ദാരിമി, ഹമീദ് ഫൈസി, സി.കെ.അസൈനാര്‍, കാവുഞ്ഞി, മുഹമ്മദാജി. സഹോദരങ്ങള്‍: ആലിക്കുട്ടി ഹാജി, സി.എച്ച്.ബഷീര്‍, പരേതരായമൊയ്തു ഹാജി, ഇബ്രാഹിം ഹാജി, ഇസ്മായില്‍ ഹാജി, ആയിഷ.
