പെരുന്നാള്‍ തലേന്ന് വൈദ്യുതി തടസ്സം; പൊറുതിമുട്ടിയ ഉപഭോക്താക്കള്‍ കെഎസ്ഇബി ഓഫീസില്‍ ഇരുപ്പ് സമരം നടത്തി

കാസര്‍കോട്: പെരുന്നാള്‍ തലേന്ന് വൈദ്യുതി പല തവണ മുടങ്ങിയത് ജനങ്ങളെ ദുരിതത്തിലാക്കി. ഇടവിട്ടുള്ള വൈദ്യുതി തടസ്സത്തില്‍ പൊറുതി മുട്ടിയ നാട്ടുകാര്‍ കുമ്പള കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധം അറിയിക്കുകയും കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തു. ഞായറാഴ്ച അര്‍ധരാത്രിയോടെ വൈദ്യുതി ഇടവിട്ട് വരികയും പോവുകയും ചെയ്തതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്.
പ്രതിഷേധത്തില്‍ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ.കെ ഹാരിഫ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കാര്‍ളെ, കുമ്പള പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ ആരിക്കാടി, മുസ്ലിം ലീഗ് കുമ്പള ടൗണ്‍ കമ്മിറ്റി ട്രഷറര്‍ സമീര്‍ എന്നിവര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page