കാസര്‍കോട്: നെല്ലിക്കട്ട, കുന്നിലിലെ തമ്പായി ആചാരിയുടെ ഭാര്യ മീനാക്ഷി (68) യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ വീട്ടിനകത്താണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: ദിവാകര, ചന്ദ്രന്‍, ശ്യാമള, ലക്ഷ്മി, സരോജിനി, പരേതനായ നാരായണന്‍.
