മലപ്പുറം: സ്‌കൂട്ടര്‍ കിണറ്റിലേക്ക് മറിഞ്ഞ് ബാപ്പയും മകനും മരിച്ചു. കാടാമ്പുഴ, കുന്നത്തു പടിയന്‍ ഹുസൈന്‍ (65), മകന്‍ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. ചെറിയ പെരുന്നാള്‍ ദിവസം രാവിലെയാണ് അപകടം. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഫയര്‍ഫോഴ്‌സെത്തി ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വലിയ ഇറക്കം ഇറങ്ങുന്നതിനിടയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡരികിലെ കിണറിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. പെരുന്നാള്‍ ദിനത്തില്‍ ബാപ്പായ്ക്കും മകനും ജീവന്‍ നഷ്ടമായ അപകടം നാടിനെ കണ്ണീരിലാഴ്ത്തി.
