കാസര്‍കോട്: കുറ്റിക്കോല്‍, ഞെരുവില്‍ റബ്ബര്‍ കര്‍ഷകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പന്നാരക്കുന്നേല്‍ ഹൗസിലെ പരേതനായ മാധവന്റെ മകന്‍ പി. രാജന്‍ (69) ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രി പത്തു മണിയോടെ കൊടക്കുഴിയിലുള്ള റബ്ബര്‍ തോട്ടത്തിലെ റബ്ബര്‍ പുരയിലാണ് രാജനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെയിറക്കി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആരോഗ്യ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നു സംശയിക്കുന്നു. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ചെങ്കള നായനാര്‍ ആശുപത്രിയില്‍ ഫ്രീസറില്‍ വയ്ക്കും. സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഞെരുവിലെ വീട്ടുവളപ്പില്‍ നടക്കും.
