കാസര്‍കോട്: ശനിയാഴ്ച രാത്രി മുതല്‍ കാണാതായ യുവാവിനെ കണ്ടെത്താനായി തെരച്ചില്‍ തുടരുന്നു. മാങ്ങാട്ടെ അബുവിന്റെ മകന്‍ മാഹിന്‍ നഹീമി(24)നെ രാത്രി 11 മണിയോടെയാണ് കാണാതായത്. പള്ളിയിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് സ്‌കൂട്ടിയുമായി വീട്ടില്‍ നിന്നു ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കാണുന്നില്ലെന്നു വ്യക്തമായത്. യുവാവിനെ കണ്ടു കിട്ടുന്നവര്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം. ഫോണ്‍: 04994 284 100
യുവാവിനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നതായി പൊലീസ് പറഞ്ഞു.
