കാസര്‍കോട്: പൈവളിഗെയില്‍ ഥാര്‍ ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. പ്രതാപ് നഗര്‍ കൂളിക്കുത്തില്‍ താമസിക്കുന്ന അബ്ദുല്‍ ഗഫാര്‍ ബയാസ്ഗി (35)യാണ് മരിച്ചത്. കര്‍ണാടക ഷിമോഗ സ്വദേശിയാണ്. വെള്ളിയാഴ്ച്ച രാത്രി ഏഴുമണിയോടെ പൈവളിഗെ, ജോഡ്ക്കല്ലിലാണ് അപകടം. കൈക്കമ്പ ഭാഗത്തു നിന്നു വന്ന ഥാര്‍ ജീപ്പ് ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ഗഫാറിനെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടൈല്‍സ് മേസ്ത്രിയായിരുന്നു. ബന്ധുവായ ഉപ്പള, കോടിബയലിലെ അബ്ദുല്‍ മുനാസിന്റെ പരാതിപ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അപകടത്തിനു ഇടയാക്കിയ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു
ഭാര്യ: സാജിത. മക്കള്‍: യാസ്മിന്‍, മുഹമ്മദ് മുബാറക്, മുഹമ്മദ് ഫൈസാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍, മഹബൂബ്.
.