നീപെഡോ: മ്യാന്മറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ 20 ലധികം മരിച്ചതായി റിപ്പോര്‍ട്ട്. മണ്ഡാലെ നഗരത്തിലെ ഒരു പള്ളിതകര്ന്നാണ് കൂടുതല്‍ പേരും മരണപ്പെട്ടതെന്നാണ് വിവരം.
പ്രാര്‍ഥന നടക്കുന്നതിനിടെയാണു പള്ളി തകര്‍ന്നു വീണത്. അവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും കവിയുമെന്നാണ് വിവരം. ഭൂചലനത്തിന് പിന്നാലെ മ്യാന്മറില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50-നാണ് മധ്യ മ്യാന്മറില് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും 6.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായത്.
ഇതിനിടെ മ്യാന്മര് തലസ്ഥാനമായ നേപ്യിഡോവിലെ 1000 കിടക്കകളുള്ള ഒരു ആശുപത്രിയില്‍ വലിയ തോതിലുള്ള ആള്‍നാശം ഉണ്ടായെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു. ഇവിടെ നിരവധി പേര്‍മരിച്ചതായി വിവരമുണ്ട്. പട്ടാള ഭരണമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ രാജ്യം പുറത്തുവിടുന്നില്ല.
