തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃത് സമിതിയുടെ ഈ വര്‍ഷത്തെ സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കുറിഞ്ഞി എന്ന ചിത്രത്തിലെ അഭിനയത്തിന് ആവണിക്ക് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കാടിന്റെ നന്മയും നാടിന്റെ തിന്മയും തമ്മിലുള്ള കലഹത്തിന്റെ കഥയാണ് കുറിഞ്ഞി എന്ന ചിത്രം പറഞ്ഞത്. ആദിവാസി ഗോത്ര സമൂഹമായ പണിയ വിഭാഗത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന കുറിഞ്ഞിയുടെ സംവിധാനം ഗിരീഷ് കുന്നുമ്മലാണ് നിര്‍വഹിച്ചിരുന്നത് സോഷ്യല്‍ മീഡിയ ഇന്‍ഫുള്‍വ്‌സന്‍സറും സോഷ്യല്‍ മീഡിയ താരവുമായ ആവണി ആവൂസ് ആണ് ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ കാസര്‍കോട് ജില്ലയിലെ ഉജ്വല ബാല്യ പുരസ്‌കാര അവാര്‍ഡ് ജേതാവ് കൂടിയാണ്. മികച്ച ബാലതാരത്തിനുള്ള ജെ സി ഡാനിയേയില്‍ പുരസ്‌കാരം, കേരള ഫിലം ക്രിട്ടിക്‌സ് അവാര്‍ഡ്, മീഡിയ സിറ്റി ഫിലിം ഫെയര്‍ അവാര്‍ഡ്, കലാനിധി ട്രസ്റ്റ് പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
