കൊച്ചി: സിനിമ റിലീസ് ആയി മൂന്ന് മണിക്കുറുകള്‍ കഴിഞ്ഞതും ടെലിഗ്രാം ഉള്‍പ്പെടെ ഉള്ള സൈറ്റുകളില്‍
വ്യാജ പതിപ്പ് ഇറങ്ങി. തിയേറ്ററുകളില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത പതിപ്പാണ് ടെലിഗ്രാം ചാനലുകളില്‍ അപ്ലോഡ് ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട സൈബര്‍ പൊലീസ് നടപടി ആരംഭിച്ചിരുന്നു. വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ട വെബ്‌സൈറ്റുകളില്‍ നിന്നെല്ലാം അവ പൊലീസ് നീക്കം ചെയ്തു. അതേസമയം അണിയറ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടില്ല. പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സൈബര്‍ പൊലീസ് അറിയിച്ചു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. അക്കാരണത്താല്‍ തന്നെ സമീപകാലത്ത് മലയാളത്തില്‍ നിന്നുള്ള ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന സിനിമയായും ഇത് മാറിയിരുന്നു. ആഗോള റിലീസായി എത്തിയ ചിത്രം ബുക്ക് മൈ ഷോയില്‍ നിന്ന് മാത്രം 10 ലക്ഷത്തില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ് പോയിരുന്നു. ആശിര്‍വാദ് സിനിമാസും ശ്രീ ഗോകുലം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
