അബുദാബി: ഇന്നലെ റിലീസായ മോഹന്‍ലാല്‍- പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്‍ സിനിമ റിലീസ് ദിവസം ഡെല്‍മ മാളിലെ റോയല്‍ സിനിമയിലെ ഒരു ഷോ മൊത്തം ബുക്ക് ചെയ്ത് കണ്ട് അബുദാബിയിലെ കാസര്‍കോടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി. 165 സീറ്റുകളുള്ള തിയറ്ററിലെ ഇന്നലെ രാത്രി എട്ട് മണിക്കുള്ള ഷോയാണ് പയസ്വിനി കുടുംബങ്ങളും കുട്ടികളും കണ്ടത്. അവസാന നിമിഷം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയ സിനിമ കുട്ടികളും കുടുംബംഗങ്ങളുമായി ഒരുമിച്ച് കണ്ടത് വലിയ ഉത്സവപ്രതീതിയാണ് സൃഷ്ടിച്ചതെന്ന് പയസ്വിനി പ്രസിഡണ്ട് വിശ്വംഭരന്‍ കാമലോനും സെക്രട്ടറി അനൂപ് കാഞ്ഞങ്ങാടും പറഞ്ഞു.
