കാസര്‍കോട്: ബേഡകം അമ്പിലാടിയില്‍ മുറിയില്‍ സൂക്ഷിച്ച 20 ചാക്ക് ഉണക്കിയ അടക്ക കവര്‍ന്നതായി പരാതി. നേരയിലെ കണ്ണന്‍ എന്ന കര്‍ഷകന്റെ മുറിയില്‍ സൂക്ഷിച്ച അടക്കയാണ് വ്യാഴാഴ്ച രാത്രിയില്‍ കവര്‍ന്നത്. കണ്ണന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. 40 ചാക്ക് അടക്കായാണ് ഉണക്കി ഇവിടെ ശേഖരിച്ചു വച്ചത്. ഇതില്‍ നിന്നും 20 ചാക്ക് അടക്കയാണ് മോഷ്ടാക്കള്‍ കടത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മോഷണവിവരം അറിയിയുന്നത്. പരാതിയെ തുടര്‍ന്ന് ബേഡകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒന്നരലക്ഷം രൂപയുടെ അടക്കയാണ് മോഷണം പോയതെന്ന് കര്‍ഷകന്‍ പറയുന്നു.
