കാസര്‍കോട്: നെല്ലിക്കുന്നു ബീച്ചില്‍ ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുമെന്നു മുനിസിപ്പല്‍ ബജറ്റ് നിര്‍ദ്ദേശിച്ചു.
93.77 കോടി രൂപ വരവു പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഭവനരഹിതര്‍ക്കു വീടു വയ്ക്കാന്‍ രണ്ടേകാല്‍ കോടി രൂപ വകയിരുത്തി. നഗരത്തിലെ മുഴുവന്‍ വാര്‍ഡുകളിലേയും റോഡ്, ഓവുചാല്‍, നടപ്പാത എന്നിവയുടെ അറ്റകുറ്റപ്പണിക്കു 6.17 കോടി രൂപ നീക്കി വച്ചു. തെരുവു വിളക്കിനു 2.63 കോടി രൂപ വകയിരുത്തി. കറന്തക്കാട്-റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ ഡിവൈഡറുകളും അലങ്കാര ലൈറ്റുകളും സ്ഥാപിക്കും. തെങ്ങുകൃഷിക്കു ജൈവവളം നല്‍കും. കാര്‍ഷിക മേഖലക്ക് 47 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. പാങ്ങുള്ള പഴത്തോട്ടം, ചേലുള്ള പൂന്തോട്ടം പദ്ധതി നടപ്പാക്കും. മുനിസിപ്പല്‍ പരിധിയിലെ സ്‌കൂളുകള്‍ക്കു 1.7 കോടി രൂപ വകയിരുത്തി. വനിതാക്ഷേമത്തിന് 50 ലക്ഷവും നീക്കിവച്ചു. കായിക മേഖലയെ പ്രോത്സാഹിപ്പിക്കും. ആരോഗ്യ മേഖലക്കു രണ്ടു കോടി നീക്കിവച്ചു. കേളുഗുഡ്ഡെ മാലിന്യ കേന്ദ്രം ഭൂമി വീണ്ടെടുക്കുന്നതിനു 3.53 കോടിയും വകയിരുത്തി. പട്ടികജാതി ക്ഷേമത്തിന് ഒരു കോടി 15 ലക്ഷം രൂപ വക കൊള്ളിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമത്തിന് ഏഴുലക്ഷത്തി 98,000 രൂപ വക കൊള്ളിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ബജറ്റ് അവതരിപ്പിച്ചു. മുനി.ചെയര്‍മാന്‍ അബ്ബാസ് ബീഗം ആധ്യക്ഷ്യം വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, ഖാലിദ്, സിയാന, രജനി കെ, കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ പ്രസംഗിച്ചു.
