വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ നവജാതശിശുവിന്റെ മൃതദേഹം

മുംബൈ: മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചവറ്റുകുട്ടയിലാണ് മൃതദേഹം കാണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെതാണ് മൃതദേഹമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page