മധൂര്‍ ക്ഷേത്രം ബ്രഹ്‌മകലശം മൂഡപ്പ സേവ: മൊഗ്രാല്‍ പുത്തൂര്‍ കലവറ ഘോഷയാത്ര 27ന്

കാസര്‍കോട്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലെ അഷ്ടബന്ധ ബ്രഹ്‌മകലശോത്സവ മൂഡപ്പ സേവാ സമിതി മൊഗ്രാല്‍ പുത്തൂര്‍ മേഖലാ കമ്മിറ്റി ചൗക്കി മുതല്‍ ഉളിയത്തട്ക്ക വരെയുള്ള പഞ്ചായത്ത്തല കലവറ ഘോഷയാത്രയും റോഡരികിലെ അലങ്കാരവും വിജയിപ്പിക്കാന്‍ തീരുമാനിച്ചു.
27ന് വൈകിട്ട് 3.30ന് കാവുഗോളി ശിവക്ഷേത്രത്തില്‍ നിന്നു കലവറ ഘോഷയാത്ര ആരംഭിക്കും.
കാവുഗോളി പ്രദേശം, കല്ലങ്കൈ, എരിയാകോട്ട, ചൗക്കി കടപ്പുറം, മജല്‍, ഹരിജാല്‍, കൊരുവയിലു, ഗുഡ്ഡെ ക്ഷേത്രം, കെ കെ പുറം, കാന്തിക്കര, ബ്ലാര്‍കോഡ്, രക്തേശ്വരി ഗുഡ്ഡെ, പായിച്ചാല്‍, ശിവമംഗില, പെര്‍ണാട്ക, പെരിയടക പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍, മന്ദിരങ്ങള്‍, സംഘടനകള്‍, എന്നിവ അന്ന് വൈകിട്ട് 3.30നു മുമ്പ് വാഹനങ്ങളിലോ വഴിയോ നേരിട്ടോ പെര്‍ണാട്ക ഭണ്ഡാര വീട്ടില്‍ കലവറ സാമഗ്രികള്‍ എത്തിക്കണം.
ബെദ്രഡ്ക പുത്തൂര്‍ കോട്ട്യ, അരനെഗുഡ്ഡെ, മന്‍ട്ടമ്മ, ശാസ്താനഗര്‍, കൊട്ടെകുഞ്ജ, മഠം, ഉജിരേക്കരെ, രാംനഗര, ദേശ്മംഗല, കമ്പാരു, മജലു, ബള്ളൂര്‍, പഞ്ചദഗുഡ്ഡെ തുടങ്ങിയ പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍, മന്ദിരങ്ങള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയിലെ കുടുംബങ്ങളും ഇതേ സമയത്തിനുള്ളില്‍ കലവറ സാധനങ്ങള്‍ ബെദ്രഡ്ക ക്ഷേത്രത്തിലെത്തിച്ചു പെര്‍ണാട്ക ഭണ്ഡാര വീട്ടിലേക്ക് പോകും. തുടര്‍ന്ന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് മേഖലാ കമ്മിറ്റിയുടെ വര്‍ണശബളമായ കലവറ ഘോഷയാത്ര 4 മണിക്ക് ആരംഭിക്കും. മുത്തുകുട, ഭജന സങ്കീര്‍ത്തനം, കുണിത്ത ഭജന ഗ്രൂപ്പുകള്‍, ഭാരതമാതാ, ശിവപരിവാര്‍, യക്ഷഗാനം, ഭരതനാട്യം, മോഹിനിയാട്ടം, വിവിധ സംഘടനകളുടെ യൂണിഫോം ധരിച്ച സ്ത്രീകള്‍, കാവി മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച പുരുഷന്മാര്‍ ഘോഷയാത്രയില്‍ അണിനിരക്കും, ആയിരത്തിലധികം ആളുകള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും.
ചൗക്കി മുതല്‍ ഉളിയത്തട്ക്ക വരെയുള്ള റോഡരികിലെ അലങ്കാരങ്ങള്‍ വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും ഭാരവാഹികളുടെയും സഹായത്തോടെ പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു.
പഞ്ചായത്ത് സമിതി പ്രസിഡന്റ് പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ബ്രഹ്‌മ കലശ കേന്ദ്ര കമ്മിറ്റിയുടെ ഭാരവാഹി ശ്രീ രവീന്ദ്ര റായ് സിരിബാഗിലു വിവരങ്ങള്‍ നല്‍കി. കമ്മിറ്റി ജനറല്‍ സെക്രട്ടറി ലോകേഷ് എം.ബി. ആചാര്യ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പ്രമീള മജല്‍, കെ.പി. സമ്പത്ത് കുമാര്‍, പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ ഗണേഷ് നായക് ബല്ലൂര്‍, ഉമേഷ് കടപ്പുറം, ശ്രീനിവാസ കൊറുവൈലു, ഹര്‍ഷവര്‍ദ്ധന്‍ നായക് കൊറുവൈലു, വസന്ത് നായക് കൊറുവൈലു, കെ, ജഗദീഷ് ആചാര്യ കമ്പാരു, ബാലകൃഷ്ണ ഷെട്ടി ബല്ലൂര്‍, ചന്ദ്രഹാസ ഷെട്ടി മജലു, രാജേഷ് കടപ്പുറം, രക്ഷിത് പാട്ടാളി, കെ. ശശിധര പണ്ഡിറ്റ്, കെ.ബി. കമലാക്ഷ, സുരേന്ദ്ര നായക് കൊരുവയില്‍, വിജു കുമാര്‍, പ്രിയ ബി, സന്ധ്യ, ഗീത, ശ്രീ വിദ്യ, ദീപ്തി, ശോഭ, ഷൈലജ സുകുമാരന്‍, ഗീത ബാലന്‍, സരള, നീത, കുസുമ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page