തിരുവനന്തപുരം: ഞാന്‍ കൃസ്ത്യാനിയാണെങ്കിലും മൃതദേഹം ദഹിപ്പിക്കണമെന്നും ഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കണമെന്നും മലയാളത്തിന്റെ താരറാണി ഷീല. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഷീല ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ 77-ാം പിറന്നാള്‍ നിറവിലാണ്. 25-ാം വയസില്‍ തന്നെ വില്‍പ്പത്രം തയ്യാറാക്കി വച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും അതില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
നല്ലൊരു ദാമ്പത്യ ജീവിതം ഇല്ലാതെ പോയതില്‍ വിഷമം ഉണ്ട്. ഇക്കാര്യം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. തമിഴ് നടന്‍ രവിചന്ദ്രന്‍ ആയിരുന്നു ഭര്‍ത്താവ്. ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടായി. ദാമ്പത്യബന്ധം രണ്ടരവര്‍ഷത്തിനപ്പുറത്തേക്ക് നീണ്ടു നിന്നില്ല. അദ്ദേഹത്തിനു മറ്റൊരു കുടുംബം കൂടി ഉണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ല. അതറിഞ്ഞ നിമിഷം മുതല്‍ ഞങ്ങളുടെ ദാമ്പത്യ ജീവിതം മുന്നോട്ടു പോകില്ലെന്നു കണക്കു കൂട്ടിയതായിരുന്നു. രണ്ടരവര്‍ഷത്തിനു ശേഷം പിരിഞ്ഞു. ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തിയിട്ടുണ്ട്. പക്ഷെ എന്റെ വിവാഹ ജീവിതം ശരിയായില്ല-ഷീല അഭിമുഖത്തില്‍ വ്യക്തമാക്കി. ഷീലയുടെ മകനാണ് നടന്‍ കൂടിയായ വിഷ്ണു.

Interesting….