നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിക്ക് 25-ാംപിറന്നാള്‍ ആശംസകളുമായി നടി കാവ്യ മാധവന്‍. പ്രിയപ്പെട്ട മീനൂട്ടിക്ക് ഇരുപത്തിയഞ്ചാം പിറന്നാള്‍ ആശംസകള്‍ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ ഫേസ്ബുക്കില്‍ കുറിച്ചത്. ദിലീപ്, കാവ്യ, മീനാക്ഷി ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മി എന്നിവരാണ് ചിത്രത്തിലുള്ളത്. അതേസമയം ദിലീപും മഞ്ജു വാര്യരും സമൂഹമാധ്യമങ്ങളില്‍ മീനാക്ഷിയുടെ ജന്മദിനത്തില്‍ ബന്ധപ്പെട്ട പോസ്റ്റുകള്‍ ഒന്നും പങ്കു വെച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം മീനാക്ഷി എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഡോക്ടറായ സന്തോഷം ദിലീപ് പങ്കുവെച്ചിരുന്നു. അതിഥികള്‍ക്കും വീട്ടുകാര്‍ക്കും ഒപ്പമാണ് മീനാക്ഷി കേക്ക് മുറിച്ചു പിറന്നാളാഘോഷിച്ചത്. ചെന്നൈയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ ഹൗസ് സര്‍ജന്‍സ് ചെയ്യുകയാണ്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. അഭിനയത്തോടല്ല ഡോക്ടര്‍ മീനാക്ഷി എന്നറിയപ്പെടുന്നത് താല്പര്യമെന്ന് ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു. ബിരുദാദാന ചടങ്ങില്‍ ദിലീപും കാവ്യ മാധവനും പങ്കെടുത്ത ചിത്രം ഉള്‍പ്പെടെ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു.
2000 മാര്‍ച്ചിലാണ് ദിലീപിനും മഞ്ജു വാര്യര്‍ക്കും മീനാക്ഷി ജനിച്ചത്. മലയാള സിനിമയില്‍ മിന്നിനില്‍ക്കുന്ന താരമായിരുന്നു മഞ്ജു. ആ സമയത്തായിരുന്നു ദിലീപുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും, വിവാഹത്തിന് പിന്നാലെ സിനിമയില്‍ നിന്ന് മാറിനിന്ന മഞ്ജു തന്നെയാണ് കുഞ്ഞിന്റെ കാര്യങ്ങളെല്ലാം നോക്കിയത്. മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞപ്പോള്‍ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു. മീനാക്ഷിയെക്കുറിച്ച് പറയുമ്പോഴൊക്കെ ദിലീപ് വാചാലനാവാറുണ്ട്.
