കാസര്‍കോട്: നിക്ഷേപത്തിനു വന്‍ തുക ലാഭ വിഹിതം വാഗ്ദാനം ചെയ്തു ഉദിനൂര്‍ എടച്ചാക്കൈ സ്വദേശിനിയായ സഫ്രുന്നിസയെ രണ്ടംഗസംഘം 27,19,495 രൂപ പറ്റിച്ചു.
കോഴിക്കോടു പന്തീരാങ്കാവ് സ്വദേശികളായ ഷഫ്രിന്‍ ഇബ്രാഹിം (37), ഇജാസ് (42) എന്നിവരാണ് വാഗ്ദാനം നല്‍കി വഞ്ചിച്ചതെന്നു സഫ്രുന്നിസ ചന്തേര പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. 2020ലാണ് ഇന്‍സ്റ്റഗ്രാംവഴി ഇവര്‍ പരിചയപ്പെട്ടത്. ഷഫ്രിന്‍ ഇബ്രാഹിമും ഇജാസും ഗള്‍ഫില്‍ താമസിച്ചു ജോലി ചെയ്യുകയാണെന്നും ഗള്‍ഫില്‍ തുക നിക്ഷേപിച്ചാല്‍ വന്‍തുക ലാഭവിഹിതവും പലിശയും ഒടുവില്‍ മുതലുള്‍പ്പെടെ വന്‍ തുകയും തിരിച്ചു കിട്ടുമെന്നും പ്രലോഭിപ്പിച്ചാണ് സഫ്രുന്നിസയുടെയും മാതാവിന്റെയും ബാങ്ക് അക്കൗണ്ടില്‍ നിന്നു പലതവണയായി 27,19,495 രൂപ ഇവര്‍ തട്ടിയെടുത്തതെന്നു പരാതിയില്‍ പറഞ്ഞു.
17 മുതല്‍ 2025 ഫെബ്രുവരി 19 വരെയായാണ് ഇത്രയും തുക ഇവര്‍ കൈക്കലാക്കിയത്. എന്നാല്‍ ഇതുവരെ ലാഭവിഹിതമോ, പലിശയോ ലഭിച്ചില്ല. നിക്ഷേപിച്ച തുക തിരിച്ചാവശ്യപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചുള്ള വിവരം പോലുമില്ലാതായതോടെയാണ് കേസ്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
