കാസര്‍കോട്: റോഡ് മുറിച്ചുകടക്കുകയായിരുന്ന 48 കാരന്‍ കാറിടിച്ച് മരിച്ചു. മിയാപ്പദവ് കുളവയല്‍ സ്വദേശിയും മഞ്ചേശ്വരം കെതുമ്പാടിയില്‍ വാടകവീട്ടില്‍ താമസക്കാരനുമായ സ്വദേശി ജയാനന്ദ(48)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ മഞ്ചേശ്വരം രാഗം ജംങ്ഷനില്‍ ആണ് അപകടം. ഹൊസങ്കടിയില്‍ നിന്ന് ബസില്‍ മഞ്ചേശ്വരത്ത് വന്നിറങ്ങിയ ജയാനന്ദ ദേശീയ പാതയില്‍ നിന്ന് സര്‍വീസ് റോഡ് മുറിച്ചുകടക്കവേയാണ് അപകടം. കാസര്‍കോട് ഭാഗത്ത് നിന്ന് അമിത വേഗതയില്‍ വന്ന ഇന്നോവ കാര്‍ ജയാനന്ദയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മഞ്ചേശ്വരം പൊലീസ് കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പരേതനായ ബാബുവിന്റെയും കമലയുടെയും മകനാണ്. സവിതയാണ് ഭാര്യ. മൂന്നുമക്കളുണ്ട്.
