മല്‍സ്യക്കടയില്‍ കഞ്ചാവ് വില്‍പ്പനയും; വ്യാപാരിയെ കയ്യോടെ പിടികൂടി

കണ്ണൂര്‍: മല്‍സ്യക്കടയുടെ മറവില്‍ കഞ്ചാവ് ഉപയോഗവും വില്‍പ്പനയും. വ്യാപാരിയെ പൊലീസ് പിടികൂടി. തില്ലങ്കേരി കാരക്കുന്നിലെ ജാസ്മിന മന്‍സിലില്‍ എ.കെ ഷഹീറിനെ(38)യാണ് ആറളം എസ്.ഐ ഷുഹൈബിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിവൈ.എസ്.പിയുടെ സ്പെഷല്‍ സ്‌ക്വാഡും റൂറല്‍ എസ്.പിയുടെ ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീന്‍ വില്‍പ്പനയുടെ മറവില്‍ കഞ്ചാവ് വിതണം ശ്രദ്ധയില്‍പെട്ടത്. എടൂര്‍ ടൗണിലെ മല്‍സ്യക്കടയില്‍ നിന്നാണ് 70 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. 3600 രൂപയും പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നാണ് വില്‍പനക്കായി കഞ്ചാവ് കൊണ്ടുവന്നതെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു. സ്‌ക്വാഡംഗങ്ങളായ ഗണേഷ് സെബാസ്റ്റ്യന്‍, അജിത്ത് ജോസ്, ജിഷ്ണു എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page