കോഴിക്കോട്: കനത്ത വേനല്‍മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകിയ ഓടയില്‍ വീണു കാണാതായ ആള്‍ക്ക് ദാരുണാന്ത്യം. പാലാഴി, സ്വദേശി ശശി (60)യാണ് മരിച്ചത്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഓടയില്‍ നിന്നു പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോവൂര്‍ എല്‍എ റോഡിലെ മണലേരി താഴത്തെ ബസ് സ്റ്റോപ്പിനു സമീപത്താണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് ബസ് സ്റ്റോപ്പില്‍ കയറി നില്‍ക്കുകയായിരുന്നു ശശിയും സുഹൃത്തും. ഇതിനിടയില്‍ കനത്ത മഴ
കാരണം ഇരച്ചെത്തിയ വെള്ളത്തില്‍ വീണ ശശി ഓടയിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ പരിസരവാസികളാണ് ശശിയുടെ മൃതദേഹം ഓടയില്‍ കണ്ടെത്തിയത്.
