അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് 13 വയസുകാരന്‍ മരിച്ചു. മംഗളൂരു മേരിഹില്ലിലെ മാത അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സുദേഷ് ഭണ്ഡാരിയുടെ മകന്‍ സമര്‍ജിത് ഭണ്ഡാരി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ജനാലയ്ക്കടുത്തുനിന്ന് കളിക്കുന്നതിനിടെ അബദ്ധത്തില്‍ താഴേയ്ക്ക് വീഴുകയായിരുന്നു. സംഭവമറിഞ്ഞ വീട്ടുകാരും അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാവൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയാണ് സമര്‍ജിത്.
