കൊച്ചി: രോഗിയുമായി പോയ ആംബുലന്‍സിന് വഴി നല്‍കാതെ സ്കൂട്ടര്‍ യാത്രക്കാരി. ഗുരുതരാവസ്ഥയിലായ രോഗിയെ ആലുവയില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സിനാണ് യുവതി വഴിനല്കാതെ സ്കൂട്ടറോടിച്ചത്. സൈറണ്‍ മുഴക്കിയെത്തിയ ആംബുലന്‍സ് ഹോണടിച്ചിട്ടും യുവതി വഴിനല്‍കാന്‍ തയാറായില്ലെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കലൂര്‍ മെട്രോ സ്റ്റേഷന് സമീപത്ത് ശനിയാഴ്ചയായിരുന്നു സംഭവം. കൈപ്പത്തി അറ്റ രോഗിയുമായി അടിയന്തര ശസ്ത്രക്രിയയ്ക്കായി പോകുകയായിരുന്നു ആംബുലന്‍സ്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ളതാണ് യുവതി ഓടിച്ച സ്കൂട്ടര്‍. പിന്നിലെത്തി ഹോണടിച്ചിട്ടും സ്കൂട്ടര്‍ മാറ്റാന്‍ യുവതി തയാറായില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. സമീപത്തെ മറ്റ് വാഹനങ്ങളെല്ലാം ആംബുലന്‍സ് കണ്ട് സൈഡ് നല്‍കുന്നുണ്ട്. ആംബുലന്‍സിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന വ്യക്തിയാണ് വീഡിയോ ചിത്രീകരിച്ചത്. രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം ആംബുലന്‍സ് ഡ്രൈവര്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്കി. സ്കൂട്ടറിന്റെ രജിസ്ട്രേഷന് നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരോട് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനില്‍ ഹാരാകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
