ചെന്നൈ: സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലില്‍ അദ്ദേഹത്തിനെ അഡ്മിറ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ ഏഴരയോടെ ആശുപത്രിയില്‍ എത്തിച്ച റഹ്‌മാന് ഇസിജിയും എക്കോകാര്‍ഡിയോഗ്രാമും ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. വൈകാതെ ആന്‍ജിയോഗ്രാമിന് വിധേയനായേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് എആര്‍ റഹ്‌മാനെ പരിശോധിക്കുന്നത്. റഹ്‌മാന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍. എ ആര്‍ റഹ്‌മാന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഉദയനിധി സ്റ്റാലിനും പ്രാര്‍ത്ഥിച്ചു. ശനിയാഴ്ച രാത്രിയാണ് ലണ്ടനില്‍ നിന്നും റഹ്‌മാന്‍ ചെന്നൈയില്‍ തിരിച്ചെത്തിയത്. റംസാന്‍ വ്രതമെടുത്തതിനാല്‍ നിര്‍ജ്ജലീകരണം മൂലമാണ് റഹ്‌മാന് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 29 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനുശേഷം വേര്‍പിരിയല്‍ പ്രഖ്യാപിച്ചതിന് ശേഷം 2024 നവംബറില്‍ എ.ആര്‍. റഹ്‌മാനും മുന്‍ ഭാര്യ സൈറ ബാനുവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
