തിരുവനന്തപുരം: അംഗന്‍വാടി ക്ഷേമനിധി ബോര്‍ഡിനു 10 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.
അംഗന്‍വാടി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. വിരമിച്ച അംഗന്‍വാടി ജീവനക്കാര്‍ക്കു പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് അധിക ധന സഹായം. ഇതിനു പുറമെ ബജറ്റില്‍ അനുവദിച്ച 9 കോടി രൂപ നേരത്തെ ബോഡിനു കൈമാറിയിരുന്നുവെന്നു മന്ത്രി പറഞ്ഞു. പെന്ഷന് കുടിശ്ശിക മുന്‍ഗണനാടിസ്ഥാനത്തില്‍ നല്കുമെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.
